തിരുവനന്തപുരം: കുമാരപുരം കൂന്തി റോഡ് നിർമാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകചോർച്ച. റോഡിന്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഈ ഭാഗത്തേക്കുള്ള വാൽവുകൾ എല്ലാം അടച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.
വാതക ചോർച്ചയെ തുടർന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. കിംസ് ആശുപത്രിക്ക് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. നിലവിൽ പൈപ്പ് മാറ്റി വാതകചോർച്ച നിയന്ത്രിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി



































