രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു

'നമോ ഗ്രീൻ റെയിൽ' എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‌തതാണ്‌. ഹരിയാണയിലെ ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ സർവീസ്.

By Senior Reporter, Malabar News
India Launches First Hydrogen Train
ഹൈഡ്രജൻ ട്രെയിൻ (Image Courtesy: The Times of India)

ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിൻ ഹരിയാണയിലെ ജിങ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ‘നമോ ഗ്രീൻ റെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‌തതാണ്‌.

ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡോടെയാണ് നമോ ഗ്രീൻ റെയിൽ’ ട്രാക്കിലെത്തുന്നത്. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ സർവീസ്. പരിസ്‌ഥിതി സൗഹൃദ യാത്രയാണ് ഹൈഡ്രജൻ തീവണ്ടികളുടെ പ്രത്യേകത. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ചു വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം.

ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. 2600 പേർക്ക് സഞ്ചരിക്കാം. ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉൽപ്പാദന, റീഫ്യൂവലിങ് പ്ളാന്റും സജ്‌ജമാക്കി. ഇവിടെ കംപ്രസ് ചെയ്‌ത ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ട്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാകും നിലവിൽ ഓടുക. എന്നാൽ, മണിക്കൂറിൽ 110 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാനാകും.

വളരെ കുറഞ്ഞ ശബ്‌ദം മാത്രമേ ട്രെയിനിന് ഉണ്ടാകൂ. വാണിജ്യ ഹൈഡ്രജൻ യാത്രാവണ്ടികൾ ആദ്യമായി അവതരിപ്പിച്ച രാജ്യം ജർമനിയാണ്. ഫ്രാൻസ്, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറും.

Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE