പാലക്കാട്: മുണ്ടൂരിൽ ഒമ്പതാം മൈലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി അപകടം. ഒരു വിദ്യാർഥി മരിച്ചു. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബിസിഎ വിദ്യാർഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്‌ക്ക് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറിയത്. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടെ ഐഎംഎ പ്ളാന്റിലേക്ക് ആശുപത്രി മാലിന്യവുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് പുറമെ ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്‌തമല്ല.
Most Read| രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിൽ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു


































