കാസർഗോഡ് പ്‌ളാസ്‌റ്റിക്ക്‌ ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം; ആളപായമില്ല

By Senior Reporter, Malabar News
fire
Rep. Image

കാസർഗോഡ്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്‌ളാസ്‌റ്റിക്ക്‌ പൊടിക്കുന്ന ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്‌ളാസ്‌റ്റിക്ക്‌ ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്‌ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല.

കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയാണ് തീ അണച്ചത്. ഫാക്‌ടറിക്ക് അടുത്തുകൂടെയാണ് ഗെയിൽ വാതക പൈപ്പ്‍ ലൈൻ കടന്നുപോകുന്നത്. രണ്ടുമീറ്റർ ആഴത്തിലാണ് പൈപ്പുള്ളത്. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം ഉദ്യോഗസ്‌ഥർ ഗെയിൽ വാതക പൈപ്പ് ലൈനിന്റെ മുകൾ ഭാഗത്ത് പരിശോധന നടത്തി.

Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE