തിരുവനന്തപുരം: മുതലപ്പൊഴിക്ക് സമീപം കായലിൽ കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസിന്റെ (പ്രവീൻ,37) മൃതദേഹമാണ് കണ്ടെത്തിയത്. മുതലപ്പൊഴി താഴംപള്ളി ലേലഹാളിന് സമീപം കായലിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
കടലിൽ മീൻപിടിത്തം കഴിഞ്ഞ് മടങ്ങുന്നതിനിടെ താഴംപള്ളി ലേലഹാളിനടുത്ത് അഞ്ചുതെങ്ങ് കായലിലാണ് തോമസ് വീണത്. ഇന്നലെ വൈകീട്ട് 5.30ന് ആയിരുന്നു സംഭവം. ഇന്നലെ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ സംഘം സ്‌ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. രമ്യ ഹരിദാസ് എംഎൽഎ സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
രാത്രി എട്ടുമണിയോടെ അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് പുലർച്ചെ ആറുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. അപകടമുണ്ടായ വള്ളത്തിൽ തോമസിന്റെ അച്ഛൻ ക്ളെരിയാൻ, മൽസ്യത്തൊഴിലാളികളായ മുത്തപ്പൻ, പത്രോസ്, ടെറി റിച്ചാർഡ് എന്നിവരും ഉണ്ടായിരുന്നു. ജോലി ചെയ്യുന്നതിനിടെ തോമസ് വള്ളത്തിൽ നിന്ന് കായലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാൾ അപസ്‌മാര രോഗബാധിതനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ





































