വാടകവീട്ടിൽ വയോധികന്റെ മൃതദേഹം; കൈകാലുകൾ കെട്ടിയിട്ട നിലയിൽ

കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (65) ആണ് മരിച്ചത്. ശിവൻകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്‌ടപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിന് പിന്നാലെയുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

By Senior Reporter, Malabar News
Shivankutty Chettiar murder
Representational Image

ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (65) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശിവൻകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന സ്വർണവും നഷ്‌ടപ്പെട്ടിട്ടുണ്ട്.

മോഷണശ്രമത്തിന് പിന്നാലെയുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിൽ ആയിരുന്നു. ഇദ്ദേഹം ഒറ്റയ്‌ക്കായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ചെറുമകൻ വീട്ടിലെത്തി പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു.

നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്ത്‌ പരിശോധന നടത്തി. ശിവൻകുട്ടിയുടെ ദേഹത്തും വീട്ടിലും ഉണ്ടായിരുന്ന ആറുപവൻ സ്വർണമാണ് നഷ്‌ടപ്പെട്ടത്. ഹരിപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സരസ്വതിയാണ് ശിവൻകുട്ടിയുടെ ഭാര്യ. മക്കൾ: ശശികല, ശ്രീകല.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE