ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്; എം. വിജിൻ സെക്രട്ടറി

തൃശൂരിൽ നടക്കുന്ന സംസ്‌ഥാന സമ്മേളനത്തിൽ വെച്ച് എഎ റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

By Senior Reporter, Malabar News
Chintha Jerome, M Vijin
ചിന്ത ജെറോം, എം. വിജിൻ/ Image Courtesy: DYFI Kerala FB Page / Cropped by Team MN

തൃശൂർ: ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ടായി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോമിനെ തിരഞ്ഞെടുത്തു. സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതാ പ്രസിഡണ്ടാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്‌ഥാന സെക്രട്ടറിയും കല്യാശേരി എംഎൽഎയുമായ എം. വിജിൻ ആണ് സെക്രട്ടറി.

ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ആണ് ട്രഷറർ. തൃശൂരിൽ നടക്കുന്ന സംസ്‌ഥാന സമ്മേളനത്തിൽ വെച്ച് എഎ റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 25 സെക്രട്ടറിയേറ്റ് അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ആർ. ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്‌സൽ, പി ബഷീർ, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.

Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE