തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകീട്ട് ഏഴിനും രാത്രി 12നുമിടയിലാണ് നിയന്ത്രണം ഉണ്ടാകാൻ സാധ്യത. ദേശീയതലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകാനിടയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.
ഉയർന്ന വൈദ്യുതി ആവശ്യകതയും കാറ്റിൽ നിന്നുള്ള ഉൽപ്പാദനത്തിൽ ഉണ്ടായ വൻ കുറവും കാരണമാണ് രാജ്യം ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുന്നത്. ദേശീയ ഗ്രിഡിന്റെ സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി കേരളം ഉൾപ്പടെയുള്ള എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും വൈദ്യുതി പോർട്ട്ഫോളിയോ കൃത്യമായി കൈകാര്യം ചെയ്യാനും അനുവദിക്കപ്പെട്ട ഷെഡ്യൂൾ അനുസരിച്ച് മാത്രം ഗ്രിഡിൽ നിന്ന് വൈദ്യുതി എടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിസന്ധി മറികടക്കാൻ അവസാന മാർഗമെന്ന നിലയിൽ അനുയോജ്യമായ ഡിമാൻഡ് മാനേജ്മെന്റ് നടപടികൾ സ്വീകരിക്കാനും, പീക്ക് സമയങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് (ബെസ്) ചാർജ് ചെയ്യുന്നതിനും പബ്ഡ് സ്റ്റോറേജ് പ്ളാന്റുകളുടെ പമ്പിങ് മോഡും നിയന്ത്രിക്കാനും ഗ്രിഡ് കൺട്രോളർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി







































