എയർ ഇന്ത്യ താഴ്‌ചയിലേക്ക് പതിച്ച സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം

സാങ്കേതിക വീഴ്‌ചകൾക്ക് പുറമെ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനും ഉത്തരവാദിയായ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ട്‌.

By Senior Reporter, Malabar News
Air India
Rep. Image

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം 300 അടി താഴ്‌ചയിലേക്ക് പതിച്ച സംഭവത്തിൽ, വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം. ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഐഐബി) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

സാങ്കേതിക വീഴ്‌ചകൾക്ക് പുറമെ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനും ഉത്തരവാദിയായ പൈലറ്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അന്വേഷണ സംഘം റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടുണ്ട്‌. പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും ഒരുമിച്ച് വന്നത് വലിയൊരു ദുരന്തത്തിന്റെ വക്കോളമാണ് വിമാനത്തെ എത്തിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു.

ഡെൽഹിയിൽ വിമാനമിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലാണ് പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി ആദ്യം തെളിഞ്ഞത്. പിന്നീട് നടത്തിയ മറ്റൊരു പരിശോധനയിലും ഇത് സ്ഥിരീകരിച്ചിരുന്നു. ഓഗസ്‌റ്റ് നാലിന് തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 137 യാത്രക്കാരുമായി ഡെൽഹിയിലേക്ക് പറന്ന എയർബസ് എ 320 വിമാനം ഒഡീഷയ്‌ക്ക് സമീപമാണ് അപ്രതീക്ഷിതമായി 300 അടി താഴ്‌ചയിലേക്ക് പതിച്ചത്.

വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനങ്ങൾ, വാതിലുകൾ എന്നിവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ലഭിക്കുകയും ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലാവുകയും ചെയ്‌തു. പിന്നാലെയാണ് താഴ്‌ചയിലേക്ക് പതിച്ചത്. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഇതിൽ 13 യാത്രക്കാർക്കും നാല് ജീവനക്കാർക്കുമാണ് പരിക്കേറ്റത്. രണ്ട് ക്രൂ അംഗങ്ങൾക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. തുടർന്ന് വിമാനം ഡെൽഹിയിൽ ഇറക്കിയ ശേഷം രണ്ട് പൈലറ്റുമാരെയും ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി. ഇതിൽ ക്യാപ്റ്റന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE