ഫ്‌ളൈ ദുബായ് ആക്രമണം; പരിക്കേറ്റ ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് എംബസി

ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ പരിക്കേറ്റ് സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിൽസയിലാണ് ഇന്ത്യൻ പൈലറ്റായ സ്‌മിത് മച്ചാർ.

By Senior Reporter, Malabar News
flydubai-incident-indian-pilot-injured-update
സ്‌മിത് മച്ചാർ

റിയാദ്: ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ പരിക്കേറ്റ് സൗദി അറേബ്യയിലെ തബൂക്കിലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റിന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അറിയിച്ചു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് എഫ്‌സെഡ്‌ 1073 വിമാനത്തിലുണ്ടായ സുരക്ഷാ പ്രശ്‌നത്തെ തുടർന്ന് തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടിവന്ന സംഭവത്തിലാണ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റായ സ്‌മിത് മച്ചാർക്ക് പരിക്കേറ്റത്.

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെയും തുടർന്നുണ്ടായ സുരക്ഷാ പ്രശ്‌നത്തെയും തുടർന്നാണ് യാത്ര തടസപ്പെട്ടതും വിമാനം അടിയന്തരമായി സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ടതും. പരിക്കേറ്റ സ്‌മിത് മച്ചാറിന്റെ ചികിൽസ സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്‌തമാക്കി.

അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ആരോഗ്യസ്‌ഥിതി പൂർണമായും വീണ്ടെടുക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും സൗദി അധികൃതരുമായി ചേർന്ന് ഉറപ്പാക്കുന്നുണ്ടെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് വിമാനം അടിയന്തരമായി തബൂക്ക് വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണെന്ന് അധികൃതർ സ്‌ഥിരീകരിച്ചു. സംഭവം നടക്കാനുണ്ടായ കാരണങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും അന്വേഷണ സംഘങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട് തയ്യാറാക്കി വരികയാണെന്ന് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്‌തമാക്കി.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE