കടുത്തുരുത്തി: പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ ലോജിസ്‌റ്റിക്‌സ് വിദ്യാർഥിനിയാണ്.
കോളേജിൽ നിന്ന് പഠനയാത്രക്ക് പോയതായിരുന്നു സംഘം. പഞ്ചാബ് ലുധിയാനയ്‌ക്കടുത്ത് ഇന്ന് രാവിലെയാണ് ബസ് അപകടത്തിൽപ്പെട്ടത്. പുറത്തേക്ക് തെറിച്ചുവീണ ജോസ്‌ന ഉൾപ്പടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. ജോസ്‌ന ഉൾപ്പടെ മൂന്നുപേരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ റിട്ട. പോലീസ് ഓഫീസർ ജോർജ് കെ ജോണിന്റെയും റിട്ട. നഴ്‌സ് സ്വപ്‌നയുടെയും മകളാണ്. സഹോദരങ്ങൾ: ജോഫിൻ, ജോസ്‌ഫിൻ. അപകടവിവരം അറിഞ്ഞ് ജോസ്‌നയുടെ പിതാവും ബന്ധുക്കളും പഞ്ചാബിലേക്ക് തിരിച്ചു.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































