ലണ്ടൻ: വിഖ്യാത എഴുത്തുകാരനും രാഷ്‌ട്രീയക്കാരനുമായ ജെഫ്രി ആർചർ (86) അന്തരിച്ചു. തിങ്കളാഴ്‌ച വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പ്രസാധകരായ ഹാർപ്പർ കോളിൻസ് തിങ്കളാഴ്‌ചയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായിരുന്നു ആർചർ.
അഞ്ചുപതിറ്റാണ്ടോളം നീണ്ട സാഹിത്യരചനകളിൽ പിറന്ന കൃതികളുടെ 300 ദശലക്ഷത്തിലധികം കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞു. ‘ക്ളിഫ്റ്റൺ ക്രോണിക്കിൾസ് സീരീസ്’, ‘കെയ്ൻ ആൺ ആബേൽ’ എന്നീ കൃതികൾ ഏറെ ശ്രദ്ധേയമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 100 പുസ്‌തകങ്ങളിൽ കെയ്ൻ ആണ് ആബേൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ പുസ്‌തകമായ ആദം ആൻഡ് ഈവ് നാളെ പുറത്തിറങ്ങാൻ ഇരിക്കവെയാണ് ആർചർ വിടവാങ്ങിയത്. വിദ്യാർഥിയായിരിക്കെ കൺസർവേറ്റിവ് പാർട്ടിയിൽ അംഗമായ ആർചർ 29ആം വയസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റ് അംഗമായി. 1985ൽ ആർചറിനെ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചെയർമാനായി ഉയർത്തി.
എന്നാൽ, ഈ പദവി ലഭിച്ച് രണ്ടുവർഷത്തിന് ശേഷം അദ്ദേഹം വിവാദങ്ങളിൽപ്പെട്ട് രാജിവെക്കാൻ നിർബന്ധിതനായി. 1987ൽ ഡെയ്‌ലി സ്‌റ്റാർ ടാബ്ളോയ്‌ഡിനെതിരെ സഹപ്രവർത്തകൻ അപകീർത്തി കേസിൽ കള്ളസാക്ഷ്യം നൽകിയതിന് ആർചർ വിചാരണ നേരിട്ടിരുന്നു. കേസിൽ നാലുവർഷത്തെ ജയിൽശിക്ഷ ആർച്ചർക്ക് വിധിച്ചിരുന്നു.
1992ൽ താച്ചറെ ഹൗസ് ഓഫ് ലോഡ്‌സിൽ അംഗമായി പരിഗണിച്ചു. 1999ൽ ലണ്ടൻ മേയർ സ്‌ഥാനാർഥിയാവാൻ ആർചർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒപ്പം കള്ളസാക്ഷ്യം പറഞ്ഞ വിവാദത്തിൽപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്‌തു. 2024ൽ ഹൗസ് ഓഫ് ലോർഡ്‌സിൽ നിന്ന് വിരമിച്ചു. 2023ൽ ആർചർ കേരളത്തിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി



































