ഫ്ളൈ ദുബായ് ആക്രമണം; ഭീകരാക്രമണ ശ്രമമെന്ന് റിപ്പോർട്, അന്വേഷിക്കാൻ എൻഐഎ

ഇന്ത്യൻ പൈലറ്റിന് നേരെ ആക്രമണം ഉണ്ടയതും വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ എൻഐഎയെ അന്വേഷണം ഏൽപ്പിച്ചത്.

By Senior Reporter, Malabar News
Fly Dubai Flight Incident
Rep. image

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട സംഭവം എൻഐഎ അന്വേഷിക്കും. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കേന്ദ്ര സർക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇന്ത്യൻ പൈലറ്റിന് നേരെ ആക്രമണം ഉണ്ടയതും വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ എൻഐഎയെ അന്വേഷണം ഏൽപ്പിച്ചത്. സെപ്‌തംബർ 30ന് 174 യാത്രക്കാരും ആറ് ജീവനക്കാരുമായി ടെൽ അവീവിലേക്ക് പോയ വിമാനമാണ് സഹപൈലറ്റ് ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി തട്ടിയെടുക്കാൻ ശ്രമിച്ചത്.

ഹമ്മാമിയുടെ ആക്രമണത്തിൽ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്‌മിത് മച്‌ഛാറിന് പരിക്കേറ്റിരുന്നു. തലയിലും കൈകളിലും ആഴത്തിൽ കുത്തേറ്റ മച്‌ഛാർ ചികിൽസയിലാണ്. സ്‌മിത് കോക്‌പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഹമ്മാമി അടച്ചു. സ്‌മിത് വീണ്ടും വാതിൽ തുറന്നു. ശുചിമുറി ഉപയോഗിക്കുകയായിരുന്ന ഒരു സ്‌ത്രീ കോക്‌പിറ്റിനുള്ളിൽ നിന്ന് ശബ്‌ദം കേട്ട് യാത്രക്കാരെ അറിയിക്കുകയായിരുന്നു.

യാത്രക്കാർ മറ്റു ക്രൂ അംഗങ്ങളും ഓടിയെത്തിയപ്പോൾ സ്‌മിത് രക്‌തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ യാത്രക്കാരും ജീവനക്കാരും ചേർന്ന് സഹപൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റു പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൽ അസീസ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

ഫ്‌ളൈ ദുബായ് വിമാനം തട്ടിയെടുത്ത് ടെൽ അവീവ് വിമാനത്തിന്റെ പാസഞ്ചർ ടെർമിനലിൽ ഇടിച്ചിറക്കുകയായിരുന്നു കോപൈലറ്റിന്റെ ലക്ഷ്യമെന്നാണ് യുഎസ് പബ്ളിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. 2001ൽ അമേരിക്കൻ വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ഭീകരാക്രമണം വലിയ പ്രചോദനമായതായും റിപ്പോർട്ടിൽ പറയുന്നു.

കെട്ടിടത്തിൽ ഇടിച്ചിറക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഹമ്മാമി, വിമാനം മരുഭൂമിക്ക് മുകളിൽ വെച്ച് തകർക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹമ്മാമി ഓട്ടോപൈലറ്റ് സ്വിച്ച് ഓഫ് ചെയ്‌തു. 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴ്‌ചയിലേക്ക് പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE