‘കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു’; പിണറായിയുടെ ഹരജി അനുകൂലിച്ച് സർക്കാർ

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസുകളുടെ അന്വേഷണത്തിൽ രണ്ട് പ്രത്യേക സംഘങ്ങളെ സർക്കാർ നിയോഗിക്കും.

By Senior Reporter, Malabar News
Pinarayi vijayan, veena and riyaz
പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിലെ ഹരജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടുതിയെ അറിയിച്ചു. കെഎം ഷാജഹാൻ സത്യസന്ധനായ ഹരജിക്കാരനല്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ, പ്രതികളുടെ ഹരജിയെ ഇഡി എതിർത്തു.

അതിനിടെ, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് കേസുകളുടെ അന്വേഷണത്തിൽ രണ്ട് പ്രത്യേക സംഘങ്ങളെ സർക്കാർ നിയോഗിക്കും. കേസിൽ രണ്ട് എഫ്ഐആറുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌. സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

രണ്ടാമത്തേത് മുഹമ്മദ് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസാണ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്‌ടർക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE