പിഎം ശ്രീ പദ്ധതി; ഏകപക്ഷീയമായി പിൻമാറാൻ സംസ്‌ഥാനത്തിന്‌ കഴിയില്ല- വിദ്യാഭ്യാസ മന്ത്രി

കരാറിൽ എന്തെങ്കിലും ഭേദഗതി ഉണ്ടായാൽ പരസ്‌പര സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും, പദ്ധതിയിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തീരുമാനിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

By Senior Reporter, Malabar News
N Samsudheen
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ / Image Courtesy: N Samsudheen FB Page

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വീണ്ടും ചർച്ച. പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്‌ഥാനത്തിന്‌ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സഭയെ അറിയിച്ചു.

കരാറിൽ എന്തെങ്കിലും ഭേദഗതി ഉണ്ടായാൽ പരസ്‌പര സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും, പദ്ധതിയിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പുവെച്ചത് മാത്രമാണ് നിലവിലെ പ്രതിസന്ധി. തമിഴ്‌നാട് മാത്രമാണ് കരാറിൽ ഒപ്പിടാത്തത്. ഉപസമിതി രണ്ടുതവണ യോഗം ചേർന്നു. എന്നാൽ അന്തിമ റിപ്പോർട് ഇതേവരെയും തയ്യാറാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

തടഞ്ഞുവെച്ച വിഹിതം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയുടെ മുഖത്ത് നോക്കി ആവശ്യപ്പെടാൻ ആർജവം കാണിച്ചെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രവിഹിതം ലഭ്യമാക്കാൻ കോടതിയിൽ പോകാൻ തയ്യാറുണ്ടോയെന്ന് കെഎൻ ബാലഗോപാൽ ചോദിച്ചു. വിഷയത്തിൽ തമിഴ്‌നാട് കേസിന് പോയിട്ട് എന്താണ് ഉണ്ടായതെന്ന് മന്ത്രി തിരിച്ചടിച്ചു. എൽഡിഎഫ് തങ്ങളെ ഉപദേശിക്കുന്നതിൽ അർഥമില്ലെന്നും ഉപസമിതി യോഗം വീണ്ടും ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE