കോവളം സ്‌പാ പീഡനക്കേസ്; പിന്നിൽ അന്തർ സംസ്‌ഥാന റാക്കറ്റ്? എസ്ഐടി രൂപീകരിച്ചു

ആന്ധ്രാ സ്വദേശിയായ 16കാരിയാണ് കോവളത്ത് സ്‌പായുടെ മറവിൽ അതിക്രൂര പീഡനത്തിനിരയായത്.

By Senior Reporter, Malabar News
rape case
Representational Image

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. സൈബർ വിദഗ്‌ധരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്‌പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. ചെന്നൈയിൽ വെച്ചും പെൺകുട്ടി പീഡനത്തിന് ഇരയായതായാണ് വിവരം.

ആന്ധ്രാ സ്വദേശിയായ 16കാരിയാണ് സ്‌പായുടെ മറവിൽ അതിക്രൂര പീഡനത്തിനിരയായത്. സംഭവത്തിൽ അന്തർ സംസ്‌ഥാനത്ത്‌ റാക്കറ്റാണെന്നാണ് വിവരം. മാതാപിതാക്കൾ മരിച്ചുപോയ പെൺകുട്ടി അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇവർ കുട്ടിയെ കോവളത്ത് എത്തിച്ചത്.

തുടർന്ന് വിവിധ സ്‌പാകളിൽ നിർത്തി കുട്ടിയെ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അവിടെയുണ്ടായിരുന്ന ഒരു മലയാളി ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പണം വാങ്ങി സംഘത്തിന് കൈമാറിയ ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാതായതോടെ പോലീസിൽ പരാതി നൽകിയത്.

ഈ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിങ്ങിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയതോടെ ഇവർ മുങ്ങുകയായിരുന്നു. ആന്ധ്രയിൽ നിന്ന് പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഇവരുടെ ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

സംഭവത്തിൽ നാഗലക്ഷി, ഗോപി എന്നിവരും രണ്ട് സ്‌പാ ഉടമകളുമാണ് നിലവിൽ അറസ്‌റ്റിലായത്‌. ബിനാമി ഇടപാട് ആണെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ പങ്കിനെ കുറിച്ചും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബിനാമിയെന്ന് സംശയിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ അക്കൗണ്ടുകളിലേക്കാണ് സ്‌പാകളിൽ നിന്ന് പണം പോയിരുന്നത് എന്നാണ് വിവരം.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE