തിരുവനന്തപുരം: കേരളാ പിഎസ്‌സി ചെയർമാൻ ഡോ. എംആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്‌ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്‌ഥാനമൊഴിയുന്നതിന് ഒരാഴ്‌ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ അടിസ്‌ഥാനത്തിലാണ് ഗവർണറുടെ നടപടി.
പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്‌ട്രപതിക്കാണ്. യുവമോർച്ചയുടെയും എബിവിപിയുടെയും പരാതി അടക്കം ഉൾപ്പെടുത്തിയാണ് ഗവർണർ കത്ത് നൽകിയത്. അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് രാഷ്‌ട്രപതി ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. ഈ ശുപാർശ അംഗീകരിക്കാനാണ് കൂടുതൽ സാധ്യത.
ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുകയും എസ്ഐടി അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നും രേഖകൾ കൈമാറേണ്ടതില്ലെന്നുമുള്ള പിഎസ്‌സി ബോർഡിന്റെ തീരുമാനങ്ങൾ ഹൈക്കോടതിയിൽ നിയമനടപടികൾക്ക് വഴിവെച്ചിരുന്നു. നിലവിൽ മൂന്ന് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്



































