കോൺഗ്രസിന് രാജ്യവിരുദ്ധ നിലപാടാണോ?, സോണിയയും രാഹുലും വിശദീകരിക്കണം; കേന്ദ്രമന്ത്രി

By Desk Reporter, Malabar News
ravi-shankar-prasad-_2020-Nov-16
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം എന്നത് പാകിസ്‌ഥാൻ പോലുള്ള രാജ്യങ്ങളുടെ ആവശ്യമാണെന്നും കോൺഗ്രസ് അവർക്കൊപ്പമാണോ എന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജമ്മു-കശ്‌മീരിലെ നാഷണൽ കോൺഫറൻസ്, പിഡിപി തുടങ്ങിയ പാർട്ടികളുടെ ദേശവിരുദ്ധ കാഴ്‌ചപ്പാടിനെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

“ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കണം എന്നതാണോ സോണിയ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും ആഗ്രഹം? ഇക്കാര്യത്തിൽ രാജ്യത്തിന് വിശദീകരണം നൽകണം. ജനദ്രോഹപരമായ നിയമങ്ങൾ പിൻവലിക്കുന്നതിനെ കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ? ചൈനയുടെ പിന്തുണയോടെ ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി പുനഃസ്‌ഥാപിച്ചിരുന്നെങ്കിൽ എന്നാശിച്ച ഫാറൂഖ് അബ്‌ദുല്ലയുടെ രാജ്യ വിരുദ്ധ നിലപാടിനെയും ജമ്മു-കശ്‌മീരിന്റെ പതാക തിരികെ കൊണ്ടുവരുന്നതുവരെ ദേശീയപതാക ഉയർത്തില്ലെന്ന മെഹ്ബൂബ മുഫ്‌തിയുടെ നിലപാടിനേയും കോൺഗ്രസ് പിന്തുണക്കുന്നുണ്ടോ?”- അദ്ദേഹം ചോദിച്ചു.

ജമ്മു-കശ്‌മീരിലെ വിവിധ പാർട്ടികളുടെ സഖ്യമായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‍കർ ഡിക്ളറേഷൻ എന്ന സംഘടനയെ ആക്രമിച്ചാണ് രവിശങ്കർ പ്രസാദിന്റെ ചോദ്യങ്ങൾ.

Also Read:  നിധി ലഭിക്കാനായി മക്കളെ ബലി നല്‍കാന്‍ ശ്രമം; സഹോദരങ്ങള്‍ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE