ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്

By Desk Reporter, Malabar News
Donald-Trump

വാഷിംഗ്‌ടൺ: ഒടുവിൽ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്‌തു. മിഷിഗണും ബൈഡനൊപ്പം എന്ന ഫലം പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്‌മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്‌തു.

ബൈഡന് അധികാരം കൈമാറാൻ പ്രാരംഭ നടപടികൾ ആരംഭിക്കുമെന്ന് ജനറൽ സർവീസ് അഡ്‌മിനിസ്‌ട്രേഷൻ തലവൻ എമിലി മുർഫി വ്യക്‌തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. നേരത്തെ രാഷ്‌ട്രീയ സമ്മർദ്ദത്താൽ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരിൽ കടുത്ത വിമർശനമാണ് എമിലി മുർഫിക്ക് നേരിടേണ്ടി വന്നത്.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിൽ ഉറച്ചുനിന്ന ട്രംപ് പരാജയം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അപ്രതീക്ഷിതമായിട്ടാണ് ഇപ്പോൾ ട്രംപ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ തീരുമാനത്തെ ബൈഡൻ ക്യാമ്പ് സ്വാഗതം ചെയ്‌തു.

National News:  കോവിഡ് 19; എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE