കോഴിക്കോട്: കൊടുവള്ളി നഗരസഭ പാണക്കോട് ഡിവിഷനിൽ എപി മജീദ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥിയാണ് ഇദ്ദേഹം.
അതേസമയം, ജില്ലയിലെ വടക്കൻ മേഖലയിലെ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ നടപടി. നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ്യാടി എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ നിലവിൽ വന്നത്.