കോഴിക്കോട്: ജില്ലയിൽ രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. ടൗൺ പോലീസിന്റെ ജീപ്പിന് നേരെ പുലർച്ചെ 12.30ന് ഓയിറ്റി റോഡിൽ വച്ചായിരുന്നു ആക്രമണം. അക്രമികളുടെ കല്ലേറിൽ ജീപ്പിന്റെ ചില്ല് തകർന്നു, ഒരു പോലീസുകാരന് പരുക്കേറ്റു.
ആക്രമണം നടത്തിയ രണ്ടുപേരെ കസബ പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് നഗരത്തിൽ അടുത്തിടെ ലഹരി, മോഷണ കേസുകൾ ടൗൺ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. മയക്കുമരുന്ന് മാഫിയയേയും ഗുണ്ടാസംഘത്തേയും ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പോലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.
Malabar News: കരിപ്പൂര്‍ വിമാനദുരന്തം; എയര്‍ ഇന്ത്യ നഷ്ടപരിഹാര തുക കൈമാറി