ജില്ലയിൽ പോലീസ് വാഹനത്തിന് നേരെ ആക്രമണം; ഉദ്യോഗസ്‌ഥന് പരിക്ക്

By Desk Reporter, Malabar News
Kerala police
Ajwa Travels

കോഴിക്കോട്: ജില്ലയിൽ രാത്രി പട്രോളിംഗിനിറങ്ങിയ പോലീസ് വാഹനത്തിന് നേരെ ആക്രമണം. ടൗൺ പോലീസിന്റെ ജീപ്പിന് നേരെ പുലർച്ചെ 12.30ന് ഓയിറ്റി റോഡിൽ വച്ചായിരുന്നു ആക്രമണം. അക്രമികളുടെ കല്ലേറിൽ ജീപ്പിന്റെ ചില്ല് തകർന്നു, ഒരു പോലീസുകാരന് പരുക്കേറ്റു.

ആക്രമണം നടത്തിയ രണ്ടുപേരെ കസബ പോലീസ് പിടികൂടി. നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ അടുത്തിടെ ലഹരി, മോഷണ കേസുകൾ ടൗൺ പോലീസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. മയക്കുമരുന്ന് മാഫിയയേയും ഗുണ്ടാസംഘത്തേയും ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സങ്കേതത്തിലും മറ്റും പോലീസ് നിരന്തരം പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് പോലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.

Malabar News:  കരിപ്പൂര്‍ വിമാനദുരന്തം; എയര്‍ ഇന്ത്യ നഷ്‌ടപരിഹാര തുക കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE