വനംവകുപ്പിൽ അനധികൃത ഡ്രൈവർ നിയമനം; 20 പേരെ പിരിച്ചു വിടും

By Desk Reporter, Malabar News
Driver-post-in-forest-department
Representational Image

മലപ്പുറം: വനംവകുപ്പിൽ അനധികൃതമായി ഡ്രൈവർ തസ്‌തികയിൽ ആളെ നിയമിച്ചതായി കണ്ടെത്തൽ. ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസ് നോർത്ത്, ഡിവിഷണൽ ഫോറസ്‌റ്റ് സൗത്ത് നിലമ്പൂർ എന്നിവിടങ്ങളിൽ അനധികൃതമായി 20 പേരെ ഡ്രൈവർ തസ്‌തികയിൽ നിയമിച്ചതായാണ് കണ്ടെത്തിയത്.

അനുമതിയുള്ള തസ്‌തികയിൽ ആറു പേരും അനുമതി ഇല്ലാത്ത തസ്‌തികയിൽ 14 പേരുമാണ് ജോലി ചെയ്യുന്നത്. പിഎസ്ഇയുടെ പരിധിയിൽ വരാത്ത എല്ലാ തസ്‌തികകളിലും എംപ്‌ളോയ്‌മെന്റ്‌‌ എക്‌സ്‌ചേഞ്ച്‌ വഴിയാണ് നിയമനം നടത്തേണ്ടത്. ഈ ചട്ടം കാറ്റിൽ പറത്തിയാണ് അനധികൃതമായി നിയമനം നടത്തിയത്.

അതിനാൽ അനധികൃത നിയമനം നേടിയവരെ പിരിച്ചു വിടണമെന്നും എംപ്‌ളോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നിയമനം നടത്താൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്‌ ഓഫീസർ ഉത്തരവിട്ടു.

Malabar News:  വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE