വികസനത്തിന്റെ വെല്ലുവിളി സാധ്യതകളായി ഏറ്റെടുക്കണം; സ്‌പീക്കർ

By Desk Reporter, Malabar News
P-Sreeramakrishnan
Ajwa Travels

മലപ്പുറം: വികസനത്തിന്റെ വെല്ലുവിളികളെ സാധ്യതകളായി ഏറ്റെടുക്കണമെന്നും സമയബന്ധിതമായ നിർവഹണത്തിന് ആസൂത്രണങ്ങൾ ഉണ്ടാകണമെന്നും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനി നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾക്കായി മാറഞ്ചേരിയിൽ നടത്തിയ ‘ജനപ്രതിനിധിസഭ’ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തദ്ദേശഭരണ സ്‌ഥാപനങ്ങളും ജനപ്രതിനിധികളും കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷൻമാരായ സമീറ ഇളയേടത്ത്, ബിനീഷ മുസ്‌തഫ, മിസ്രിയ സൈഫുദ്ദീൻ, എപി പുരുഷോത്തമൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എകെ സുബൈർ, ആരിഫ നാസർ, കില ഡയറക്‌ടർ ജോയ് ഇളമൺ, ഫാക്കൽറ്റികളായ വേണുകുമാർ, മദൻ മോഹൻ, പൊന്നാനി നഗരസഭാ വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് ബഷീർ, വാർഡംഗം നിഷ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.

അതേസമയം, പരിപാടി സിപിഐയും യുഡിഎഫും ബഹിഷ്‌കരിച്ചു. പൊന്നാനി നഗരസഭയിൽ നടന്ന സ്‌ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് നഗരസഭയിലെ സിപിഐ കൗൺസിലർമാർ പരിപാടി ബഹിഷ്‌കരിക്കാൻ കാരണം.

എന്നാൽ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കുന്ന വ്യക്‌തി വിളിച്ചു ചേർക്കുന്ന പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിലാണ് യുഡിഎഫ് പരിപാടി ബഹിഷ്‌കരിച്ചത്.

Malabar News:  നഗരത്തിലെ ക്യാമറകൾ നിശ്‌ചലം; നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE