തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,532 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,279 പരിശോധന ആണ്. ഇതിൽ രോഗബാധ 6334 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6229 ഉമാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 21 പേർക്കാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 87
കണ്ണൂർ: 299
വയനാട്: 238
കോഴിക്കോട്: 579
മലപ്പുറം: 657
പാലക്കാട്: 241
തൃശ്ശൂർ: 468
എറണാകുളം: 771
ആലപ്പുഴ: 415
കോട്ടയം: 647
ഇടുക്കി: 302
പത്തനംതിട്ട: 534
കൊല്ലം: 628
തിരുവനന്തപുരം: 468
സമ്പര്‍ക്ക രോഗികള്‍ 5658 ഇന്നുണ്ട്. ഉറവിടം അറിയാത്ത 517 രോഗബാധിതരും, 69,771 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 66 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 89.33 ശതമാനമാണ്.
ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 10.34 ആണ്. ഇന്നത്തെ 6334 രോഗബാധിതരില്‍ 93 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. 24 മണിക്കൂറിനിടെ യുകെയിൽ നിന്നും വന്ന 1 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയിൽ നിന്നും വന്ന 66 പേർക്കാണ് ഇത് വരെ കോവിഡ് 19 സ്ഥിരീകരിച്ചത്. അതിവേഗ വ്യാപന ശേഷിയുള്ളതാണോ ഈ വൈറസുകൾ എന്നറിയുന്നതിന് വേണ്ടി ഇവരുടെ സാംപിളുകൾ എൻഐവി പൂനെയിലേക്ക് തുടർ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിൽ ആകെ 09 പേരുടെ ഫലത്തിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ആണുള്ളത്.
സമ്പര്‍ക്കത്തിലൂടെ 5658 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 75, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, കോഴിക്കോട് 559, മലപ്പുറം 604, വയനാട് ജില്ലയില്‍ നിന്നുള്ള 232 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 458 പേര്‍ക്കും, എറണാകുളം 730, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 404 പേര്‍ക്കും, ഇടുക്കി 284, കോട്ടയം 587, കൊല്ലം ജില്ലയില്‍ നിന്നുള്ള 625 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 473, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 312 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 6229, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 333, കൊല്ലം 1023, പത്തനംതിട്ട 798, ആലപ്പുഴ 398, കോട്ടയം 697, ഇടുക്കി 129, എറണാകുളം 713, തൃശൂര്‍ 402, പാലക്കാട് 123, മലപ്പുറം 572, കോഴിക്കോട് 525, വയനാട് 235, കണ്ണൂര്‍ 220, കാസര്‍ഗോഡ് 61. ഇനി ചികിൽസയിലുള്ളത് 69,771. ഇതുവരെ ആകെ 7,96,986 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
Kerala News: ബിജെപി സംസ്ഥാന നേതാക്കളെ വിശ്വസിക്കാൻ സാധിക്കില്ല; മേജർ രവി
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3545 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 21 ആണ്. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 12, പത്തനംതിട്ട 11, മലപ്പുറം 6, കോഴിക്കോട് 5, തിരുവനന്തപുരം, പാലക്കാട് 4 വീതം, വയനാട് 3, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകരുടെ രോഗബാധ.
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 61,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,90,900 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
Most Read: കര്‍ഷക സമരത്തിനിടെ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു
ഇന്ന് സംസ്ഥാനത്ത് ഒഴിവാക്കപ്പെട്ടത് 02 ഹോട്ട് സ്പോട്ടുകളാണ്; ഇനി 406 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 03 ഹോട്ട് സ്പോട്ടുകളാണ്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (വാര്‍ഡ് 10), ചെന്നീര്‍ക്കര (സബ് വാര്‍ഡ് 2, 3, 5), മെഴുവേലി (സബ് വാര്‍ഡ് 2, 13, 12)എന്നിവയാണത്.
1482 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,09,828 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,98,107. പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 11,721 പേര് ആശുപത്രികളിലുമാണ്.
Related Read: കോവിഷീൽഡ് വാക്സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ