ജെഎൻയു ഹോസ്‌റ്റലിൽ കോവിഡ് കാലത്ത് തങ്ങിയ വിദ്യാർഥികൾക്ക് 2000 രൂപ പിഴ 

By Team Member, Malabar News
JNU
Representational image

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം നടക്കുന്ന സമയത്ത് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്‌റ്റലിൽ താമസിച്ച വിദ്യാർഥികളിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് അധികൃതർ വിദ്യാർഥികൾക്ക് നോട്ടീസ് നൽകി. 2000 രൂപയാണ് പിഴയായി ഈടാക്കാൻ നോട്ടീസിൽ വ്യക്‌തമാക്കിയിരിക്കുന്നത്.

ക്‌ളാസുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഹോസ്‌റ്റലുകളിൽ താമസിക്കുന്നത് അനധികൃതമാണെന്നാണ് നോട്ടീസിൽ അധികൃതർ പറയുന്നത്. ഇക്കാര്യം വ്യക്‌തമാക്കിയാണ് വിദ്യാർഥികൾ 2000 രൂപ അടക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പിഴയൊടുക്കാൻ തയ്യാറാകാത്ത വിദ്യാർഥികളിൽ നിന്നും വീണ്ടും 2000 രൂപ കൂടി ഈടാക്കുമെന്നും നോട്ടീസിൽ വ്യക്‌തമാക്കുന്നുണ്ട്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കാണ് ഹോസ്‌റ്റലിൽ കഴിയേണ്ടി വന്നിട്ടുള്ളത്. അതിനാൽ തന്നെ പുതിയ തീരുമാനത്തിലൂടെ നിരവധി വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട് സൃഷ്‌ടിക്കുക.

Read also : കുപ്രസിദ്ധ ചീട്ടുകളി സംഘം കട്ടന്‍ ബസാര്‍ കാസിനോ പോലീസ് പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE