കുപ്രസിദ്ധ ചീട്ടുകളി സംഘം കട്ടന്‍ ബസാര്‍ കാസിനോ പോലീസ് പിടിയില്‍

By News Desk, Malabar News
3 bjp activists got arrested
Representational Image
Ajwa Travels

തൃശൂര്‍: കട്ടന്‍ ബസാറിലെ കുപ്രസിദ്ധ ചീട്ടുകളി സംഘമായ കട്ടന്‍ ബസാര്‍ കാസിനോ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് സംഘത്തെ പോലീസ് പിടികൂടിയത്. കുപ്രസിദ്ധമായ കാസിനോ സംഘം ജില്ലയിലെ പണം വെച്ചുള്ള ചീട്ടുകളിയുടെ കേന്ദ്രമാണ്.

നിരവധി ആളുകളെ ആത്‌മഹത്യയിലേക്ക് തള്ളിവിട്ട സംഘത്തിലെ പറയാട് കല്ലൂപ്പുറത്ത് നിജിത്ത്, കുട്ടമംഗലം സ്വദേശികളായ ബദറുദീന്‍, മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് ഷെറിന്‍ ലാല്‍, എടത്തിരുത്തി സ്വദേശി യൂസഫ് എന്നിവരാണ് ഒരു ലക്ഷത്തി പതിനാറായിരം രൂപയും കളി സാമഗ്രികളും സഹിതം പിടിയിലായത്.

പോലീസ് സ്‌റ്റേഷന്‍ മുതല്‍ കളി സ്‌ഥലത്ത് എത്തുന്ന എല്ലാ വഴികളിലും ചീട്ടുകളി സംഘം കാവല്‍ക്കാരെ നിര്‍ത്തിയിരുന്നു. കളിസ്‌ഥലത്ത് എത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യമായതിനാല്‍ പോലീസ് സംഘം താടിയും മുടിയുമൊക്കി വളര്‍ത്തി കളി നടക്കുന്നതിനു മുന്‍പു തന്നെ വിവിധ സ്‌ഥലങ്ങളില്‍ ഒളിച്ചിരുന്നാണ് പ്രതികളെ പിടികൂടിയത്.

ഏക്കറുകള്‍ വരുന്ന പറമ്പിന്റെ അഞ്ചു ഭാഗത്തായി തീഷ്‌ണതയേറിയ ടോര്‍ച്ചുകളുമായി കാവല്‍ക്കാരെ നിര്‍ത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ചീട്ടുകളി സംഘത്തില്‍ പലര്‍ക്കും പരസ്‌പരം അറിയുക പോലും ഇല്ല. വിവിധ സ്‌ഥലങ്ങളില്‍ നിന്നും ഒരു വാഹനത്തില്‍ ആളുകളെ എത്തിക്കുന്ന സംഘാടകര്‍ കളിക്കു ശേഷം വീണ്ടും പഴയ സ്‌ഥലത്ത് ഇവരെ എത്തിക്കും.

മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ ശേഷമേ ഇവര്‍ ആളുകളെ വാഹനത്തില്‍ കയറ്റാറുള്ളൂ. കളി നടത്തിപ്പുകാര്‍ക്ക് മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് വരുമാനം, കാവല്‍ക്കാര്‍ക്ക്, പണത്തിനു പുറമേ മദ്യവും കൂലിയായി നല്‍കും. തൃശൂര്‍ റൂറല്‍ എസ്‌പിയുടെ നിര്‍ദ്ദേശപ്രകാരം, ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ടിആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Malabar News: മണ്ണാര്‍ക്കാട് വ്യവസായിയെ ഇടത് സ്‌ഥാനാര്‍ഥിയാക്കണം; ബിഷപ്പിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE