പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. സെക്കന്റ് ഷോ ഇല്ലാതെ വൻകിട ചിത്രങ്ങൾ റിലീസ് വേണ്ടെന്ന നിലപാടിലാണ് നിർമാതാക്കൾ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സെക്കന്റ് ഷോ അനുവദിക്കാനാകില്ലെന്ന് സർക്കാരും നിലപാടെടുത്തിരുന്നു. ഇതോടെയാണ് റിലീസ് മാറ്റാൻ തീരുമാനിച്ചത്.
രാവിലെ 9 മുതൽ രാത്രി 9 വരെ നിലവിൽ മൂന്ന് ഷോകൾ മാത്രമാണ് തീയേറ്ററുകളിൽ നടക്കുന്നത്. ഫെബ്രുവരിയിൽ മാത്രം 12 മലയാള ചിത്രങ്ങളാണ് റിലീസ് തീരുമാനിച്ചിരുന്നത്. പ്രീസ്റ്റിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റി വെക്കാനുള്ള ആലോചനയിലാണ്. കോവിഡ് വ്യാപനത്തിന് ശേഷം മലയാളത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ച ആദ്യ സൂപ്പർതാര ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്‘.
Read Also: ഗൗതം മേനോൻ ചിത്രത്തിൽ ചിമ്പുവും നയൻസും ഒന്നിക്കുന്നതായി റിപ്പോർട്