ഗൗതം മേനോൻ ചിത്രത്തിൽ ചിമ്പുവും നയൻസും ഒന്നിക്കുന്നതായി റിപ്പോർട്

By Staff Reporter, Malabar News
Nayanthara simbu
Ajwa Travels

തെന്നിന്ത്യയിലാകെ വെന്നിക്കൊടി പാറിച്ച സൂപ്പര്‍ താരം നയന്‍‌താരയും ചിമ്പുവും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

മൂന്നാം തവണയാകും ചിമ്പുവും നയന്‍താരയും ഒന്നിക്കുന്നത്. 2006ല്‍ ‘വല്ലവന്‍’, 2016ല്‍ ‘ഇതു നമ്മ ആള്‍’ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തെ ഒന്നിച്ച് അഭിനയിച്ചത്. അതേസമയം നയൻ‌താര ചിത്രത്തിൽ അഭിനയിച്ചേക്കില്ലെന്നും അഭ്യൂഹങ്ങളുണ്ട്. ഇതിനകം രണ്ട് ചിത്രങ്ങള്‍ക്ക് നയൻസ് ഡേറ്റ് നല്‍കിയതിനാല്‍ ചിത്രത്തിലേക്ക് മറ്റൊരു നായികയെ പരിഗണിക്കുമെന്നാണ് റിപ്പോർട്.

നയൻതാരയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രജനികാന്ത് ചിത്രം ‘അണ്ണാത്തെ’, വിജയ് സേതുപതി- വിഘ്‌നേശ് ശിവന്‍ ചിത്രം ‘കാതുവാക്കുള്ളെ രെണ്ട് കാതല്‍’, ത്രില്ലര്‍ ചിത്രം ‘നെട്രിക്കണ്ണ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം നിലവിൽ അഭിനയിച്ചു വരികയാണ്.

മലയാളത്തിലും ഒരുപിടി ചിത്രങ്ങളിൽ താരം വേഷമിടുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘നിഴലാണ്’ നയന്‍‌താരയുടേതായി പുറത്തിറങ്ങാനുള്ള പുതിയ മലയാള ചിത്രം. കൂടാതെ അല്‍ഫോന്‍സ് പുത്രന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രത്തിലും നയൻസാണ് നായിക.

Read Also: കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE