കേരള രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മുതൽ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ

By Team Member, Malabar News
IFFK2021
Representational image
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റഡ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്ത് നടക്കുന്ന  25മത് രാജ്യാന്തര ചലച്ചിത്രമേളയാണ് ഇത്തവണത്തേത്. ഇന്ന് രാവിലെ 10 മണി മുതൽ ആളുകൾക്ക് ഐഎഫ്എഫ്‌കെയുടെ വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. കൂടാതെ നേരത്തെ രജിസ്‌ട്രേഷൻ നടത്തിയ ആളുകൾക്ക് ലോഗ് ഇൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാനും സാധിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

കോവിഡ് വ്യാപനം സംസ്‌ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ 4 ഇടങ്ങളിൽ വച്ചാണ് ഇത്തവണ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശേരി എന്നിവിടങ്ങളിലാണ് ഇത്തവണ പ്രദർശനം ഉണ്ടായിരിക്കുക. ഒരാൾക്ക് ഇവയിൽ ഏതെങ്കിലും ഒരു സ്‌ഥലത്ത് നടക്കുന്ന പ്രദർശനത്തിന് വേണ്ടി മാത്രമേ രജിസ്‌റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. 750 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റഡ് ഫീസ്. കൂടാതെ വിദ്യാർഥികൾക്ക് 400 രൂപയാണ് ഡെലിഗേറ്റഡ് ഫീസായി ഈടാക്കുന്നത്.

Read also : തിരഞ്ഞെടുപ്പ്; 141 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE