മമ്മൂട്ടി ചിത്രം ദി പ്രീസ്‌റ്റിന്റെ റിലീസ് മാറ്റി

By Staff Reporter, Malabar News
The-Priest
Ajwa Travels

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്‌റ്റിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ ഫെബ്രുവരി നാലിനായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്‌ചയിച്ചിരുന്നത്. സെക്കന്റ്‌ ഷോ ഇല്ലാതെ വൻകിട ചിത്രങ്ങൾ റിലീസ് വേണ്ടെന്ന നിലപാടിലാണ് നിർമാതാക്കൾ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സെക്കന്റ് ഷോ അനുവദിക്കാനാകില്ലെന്ന് സർക്കാരും നിലപാടെടുത്തിരുന്നു. ഇതോടെയാണ് റിലീസ് മാറ്റാൻ തീരുമാനിച്ചത്.

രാവിലെ 9 മുതൽ രാത്രി 9 വരെ നിലവിൽ മൂന്ന് ഷോകൾ മാത്രമാണ് തീയേറ്ററുകളിൽ നടക്കുന്നത്. ഫെബ്രുവരിയിൽ മാത്രം 12 മലയാള ചിത്രങ്ങളാണ് റിലീസ് തീരുമാനിച്ചിരുന്നത്. പ്രീസ്‌റ്റിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റി വെക്കാനുള്ള ആലോചനയിലാണ്. കോവിഡ് വ്യാപനത്തിന് ശേഷം മലയാളത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ച ആദ്യ സൂപ്പർതാര ചിത്രമായിരുന്നു ‘ദി പ്രീസ്‌റ്റ്‘.

Read Also: ഗൗതം മേനോൻ ചിത്രത്തിൽ ചിമ്പുവും നയൻസും ഒന്നിക്കുന്നതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE