ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു. കുവൈറ്റില്‍ നിന്നും പാരദ്വീപിലേക്ക് വരുകയായിരുന്ന കപ്പലിനാണ് ശ്രീലങ്കന്‍ തീരത്ത് വെച്ച് തീപിടിച്ചത്. 23 ജീവനക്കാരാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ഹെലികോപ്റ്ററും രണ്ട് നാവിക കപ്പലുകളും പുറപ്പെട്ടിട്ടുണ്ട്.
കപ്പലില്‍ 2 മില്യണ്‍ ബാരലുകളിലായി 2,70,000 ടണ്ണോളം ഇന്ധനമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ധനചോര്‍ച്ച തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രീലങ്ക അറിയിച്ചു.