ഐഒസിയുടെ എണ്ണക്കപ്പലിന് തീപിടിച്ചു

By Trainee Reporter, Malabar News
IOC_Malabar News
Indian Oil Corporation
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു. കുവൈറ്റില്‍ നിന്നും പാരദ്വീപിലേക്ക് വരുകയായിരുന്ന കപ്പലിനാണ് ശ്രീലങ്കന്‍ തീരത്ത് വെച്ച് തീപിടിച്ചത്. 23 ജീവനക്കാരാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ഹെലികോപ്റ്ററും രണ്ട് നാവിക കപ്പലുകളും പുറപ്പെട്ടിട്ടുണ്ട്.

കപ്പലില്‍ 2 മില്യണ്‍ ബാരലുകളിലായി 2,70,000 ടണ്ണോളം ഇന്ധനമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ധനചോര്‍ച്ച തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രീലങ്ക അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE