തിരുവനന്തപുരം: എ ഷാജഹാനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വി ഭാസ്കരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണറായ വി ഭാസ്കരന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും.
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായ എ ഷാജഹാൻ, മാർച്ച് 31ന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും.
Read also: സരിത ഉൾപ്പെട്ട നിയമനത്തട്ടിപ്പ്; ബെവ്കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്