കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; മുന്നറിയിപ്പുമായി ടിക്കാറാം മീണ

By Staff Reporter, Malabar News
tikkaram-meena
ടിക്കാറാം മീണ
Ajwa Travels

തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാല്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ കര്‍ശന നടപടിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പോസ്‌റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്‌ഥനും ഉണ്ടാകും. പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യുമെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്കും വിധേയമാക്കുമെന്നും മീണ പറഞ്ഞു.

കള്ളവോട്ടിനെതിരെ പ്രതികരിച്ച ഉദ്യോഗസ്‌ഥൻ ശ്രീകുമാറിനെ മീണ അഭിനന്ദിച്ചു. ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ ഭീഷണിപ്പെടുത്തി എന്നായിരുന്നു ശ്രീകുമാറിന്റെ പരാതി. ഉദുമ കിഴക്കേഭാഗം ബൂത്തിലെ വരണാധികാരി ആയിരുന്ന ശ്രീകുമാർ തിരിച്ചറിയൽ രേഖ പരിശോധിക്കവെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ എംഎൽഎക്ക് അനുകൂലമായാണ് കളക്‌ടർ റിപ്പോർട് നൽകിയത്.

Read Also: കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE