കോഴിക്കോട് സോളാർ തട്ടിപ്പ് കേസ്; പ്രതികൾക്ക് എതിരെ അറസ്‌റ്റ് വാറണ്ട്

By Staff Reporter, Malabar News
saritha-biju

കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്‌റ്റർ ചെയ്‌ത കേസില്‍ പ്രതികള്‍ക്ക് അറസ്‌റ്റ് വാറണ്ട്. ഒന്നാം പ്രതി ബിജു രാധാകൃഷ്‌ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കുമാണ് അറസ്‌റ്റ് വാറണ്ട്. ഇരുവരുടെയും ജാമ്യം കോടതി നിഷേധിച്ചു. ഇവർ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്കെതിരെയും ജ്യുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് കോടതിയാണ് അറസ്‌റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചത്. കേസ്‌ വിധി പറയാൻ ഈ മാസം 25ലേക്ക് മാറ്റി.

ബിജു രാധാകൃഷ്‌ണൻ, സരിത എസ്‌ നായർ എന്നിവർക്കൊപ്പം മൂന്നാം പ്രതി മനുമോന്റെയും ജാമ്യമാണ് റദ്ദാക്കിയത്. ഇവർ ഹാജരാകാതിരുന്നതിൽ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് കോടതി വിലയിരുത്തി. കോഴിക്കോട് സ്വദേശി അബ്‌ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്‌ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്‌ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് കോടതി പരിഗണിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് തന്നെ രജിസ്‌റ്റര്‍ ചെയ്‌ത ആദ്യ കേസുകളിലൊന്നാണിത്.

Read Also: യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE