യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടും; മുല്ലപ്പള്ളി രാമചന്ദ്രന്‍

By Syndicated , Malabar News
MALABARNEWS-MULLAPPALI
Mullappalli Ramachandran
Ajwa Travels

തിരുവനന്തപുരം: യുഡിഎഫിന് അധികാരം ലഭിച്ചാൽ കേരളാ ബാങ്ക് പിരിച്ചുവിടുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പകരം ജില്ലാ സഹകരണ ബാങ്കുകൾ പുനസ്‌ഥാപിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷ സംഘടന പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായ ധര്‍ണ ഉൽഘാടനം ചെയ്യുമ്പോഴാണ്‌ മുല്ലപ്പള്ളിയുടെ പ്രതികരണം.

‘ഏതാണീ കേരള ബാങ്ക്‌. അനധികൃത നിയമനങ്ങൾക്ക്‌ വേണ്ടി തുടങ്ങിയ ബാങ്ക്‌ ഞങ്ങൾ അധികാരത്തിൽ എത്തിയാൽ പിരിച്ചുവിടും’; മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ ലൈഫ്‌ മിഷൻ പദ്ധതി പരിച്ചുവിടുമെന്ന യുഡിഎഫ്‌ കൺവീനർ എംഎം ഹസന്റെ പ്രസ്‌താവന ജനരോഷത്തിന് ഇടയാക്കിയിരുന്നു. ശേഷം പ്രസ്‌താവന‌ കെപിസിസി പിൻവലിക്കുകയായിരുന്നു.

Read also: അഭയ കേസ്; ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE