ഹോസ്‌റ്റലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’

By News Desk, Malabar News
Yuvajana Commission adalat

കാസര്‍ഗോഡ്: സംസ്‌ഥാനത്തെ വിവിധ ഹോസ്‌റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനക്ക് സ്‌ക്വാഡുകൾ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഹോസ്‌റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേലാണ് നടപടി. യുവജന കമ്മീഷനാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

കാസർകോട് അതിഥി മന്ദിരത്തിൽനടന്ന സിറ്റിങ്ങിൽ യുവജന കമ്മീഷൻ അംഗം കെപി ഷജീറയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടന്നു വരികയാണ്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഹോസ്‌റ്റലുകൾക്ക് രജിസ്‌ട്രേഷൻ എടുക്കാനും നിർദ്ദേശം നൽകി. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആറ് മാസം കൂടുമ്പോൾ പരിശോധന നടത്തി സർട്ടിഫിക്കറ്റ് സൂക്ഷിക്കുവാനും ഹോസ്‌റ്റലുകൾക്ക് നിർദ്ദേശം നൽകിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Also Read: ജാമ്യം റദ്ദാക്കണമെന്ന ഹരജി; ഇഡിക്ക് എതിരെ ശിവശങ്കർ സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE