ഹൈദരാബാദ് : പ്രണയിക്കുന്നവർ പരസ്‌പരം ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ നിരോധിക്കണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദു സംഘടനകൾ. ഫെബ്രുവരി 14ആം തീയതി ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ നിരോധിച്ച ശേഷം ‘അമർ വീർ ജവാൻ ദിന’മായി ആചരിക്കണമെന്നാണ് തെലങ്കാനയിൽ ബജ്‌രംഗ് ദൾ പ്രവർത്തകർ ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബജ്‌രംഗ് ദൾ പ്രവർത്തകർ പലയിടങ്ങളിലും പ്രതിഷേധം നടത്തി.
വാലന്റൈൻസ് ഡേ പാശ്‌ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, അത് കുടുംബ വ്യവസ്‌ഥക്ക് എതിരാണെന്നുമാണ് അവർ വ്യക്‌തമാക്കുന്നത്. ഇന്ത്യൻ സംസ്‌കാരം മൂല്യങ്ങളിൽ ഉറച്ചതാണെന്നും അതിന്റെ പ്രധാന ഭാഗമാണ് കുടുംബങ്ങൾ എന്നും അവർ പറഞ്ഞു. അതിനാൽ തന്നെ ഇതിനെതിരായ വാലന്റൈൻസ് ഡേ ആഘോഷങ്ങൾ നിരോധിക്കണമെന്നാണ് അവർ മുന്നോട്ട് വെക്കുന്ന ആവശ്യം.
ഹൈദരാബാദിൽ സംഘടിച്ച ബജ്‌രംഗ് ദൾ പ്രവർത്തകർ വാലന്റൈൻ ആശംസ കാർഡുകൾ കത്തിച്ചാണ് പ്രതിഷേധിച്ചത്. ഫെബ്രുവരി 14, പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരെ ആദരിക്കുന്നതിനായി അമർ വീർ ജവാൻ ദിനമായി ആചരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.
Read also : കാത്തിരിക്കേണ്ട, കെ ഫോൺ എത്തുന്നു; ആദ്യ ഘട്ടം പൂർത്തിയായി; പ്രതീക്ഷയോടെ ഡിജിറ്റൽ കേരളം




































