കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പിജെ ജോസഫ് നല്കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് രണ്ടില ചിഹ്നം ഉപയോഗിക്കാനുള്ള അനുമതി ജോസ് കെ മാണിക്ക് നൽകിയത്. പിന്നീട് ഈ നടപടി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. തുടർന്നാണ് പിജെ ജോസഫ് അപ്പീല്‍ നൽകിയത്.
ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളില്‍ കോടതി ഇടപെടുന്നില്ലാ എന്ന് വിലയിരുത്തൽ മുന്നോട്ട് വച്ചാണ് കഴിഞ്ഞ നവംബര്‍ 20ന് പിജെ ജോസഫിന്റെ ഹരജി സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് പിജെ ജോസഫ് അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
Read also: ഇടതുസർക്കാർ മെഡിക്കല്‍ ഫീസ് ഭീമമാക്കി, ഒട്ടനവധി ആരോഗ്യ പദ്ധതികളെ അട്ടിമറിച്ചു; ഉമ്മൻചാണ്ടി