തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പകരം യൂത്ത് കോൺഗ്രസിന്റെ മൂന്ന് സംസ്ഥാന നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. റിജിൽ മാക്കുറ്റി, നുസൂർ, റിയാസ് എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. എംഎല്‍എമാര്‍ സമരം നടത്തിയിട്ടും സ്പീക്കറോ സര്‍ക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാതിരുന്നത് വലിയ വീഴ്ചയാണെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.
കഴിഞ്ഞ 9 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഷാഫി പറമ്പിലും ശബരീനാഥനും. എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
Also Read: ‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു