കോട്ടയം: പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. മാണി സി കാപ്പനാണ് പ്രസിഡണ്ട്. ബാബു കാർത്തികേയനാണ് വർക്കിങ് പ്രസിഡണ്ട്. സുൾഫിക്കർ മയൂരിയും പി ഗോപിനാഥുമാണ് വൈസ് പ്രസിഡണ്ടുമാർ. സിബി തോമസാണ് ട്രഷറർ.
11 ജില്ലാ പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു. എൻസിപിയിൽനിന്നുള്ള നേതാക്കളാണു തന്നോടൊപ്പം ഉള്ളതെന്ന് മാണി സി കാപ്പൻ പറഞ്ഞു. യുഡിഎഫിനോട് ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. പാലാ ഉള്‍പ്പെടെ 3 സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടുമെന്നും മാണി സി കാപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also: ആഴക്കടൽ മൽസ്യബന്ധനം; ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവ്