ആരോഗ്യനില മോശമായി; ഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി

By Desk Reporter, Malabar News
shafi-parambil,-shabarinathan
Ajwa Travels

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പകരം യൂത്ത് കോൺഗ്രസിന്റെ മൂന്ന് സംസ്‌ഥാന നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. റിജിൽ മാക്കുറ്റി, നുസൂർ, റിയാസ് എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.

ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. എംഎല്‍എമാര്‍ സമരം നടത്തിയിട്ടും സ്‌പീക്കറോ സര്‍ക്കാരോ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എംഎല്‍എമാരുടെ ആരോഗ്യസ്‌ഥിതി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകാതിരുന്നത് വലിയ വീഴ്‌ചയാണെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

കഴിഞ്ഞ 9 ദിവസമായി നിരാഹാര സമരം നടത്തുകയായിരുന്നു ഷാഫി പറമ്പിലും ശബരീനാഥനും. എന്നിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയോ തിരിഞ്ഞു നോക്കുകയോ ചെയ്‌തില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

Also Read:  ‘നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE