ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.49 കോടി പിന്നിട്ടു. 2.81 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്തത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 9 കോടി പിന്നിട്ടപ്പോൾ 25.49 ലക്ഷം പേര്‍ക്ക് ഇതുവരെ ജീവൻ നഷ്ടമായി.
അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 2.93 കോടിയിലധികം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അമ്പതിനായിരത്തോളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്തത്. 1.98 കോടിയിലേറെ പേർ രോഗമുക്തി നേടിയപ്പോൾ 5.27 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കക്ക് തൊട്ടു പുറകിലുള്ളത്. നിലവില്‍ 1.65 ലക്ഷം പേർ ചികിൽസയിലുള്ള രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1.11 കോടി പേർക്കാണ്. 1.07 കോടി പേര് രോഗമുക്തി നേടിയ ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 1.57 ലക്ഷമാണ്.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത് ബ്രസീലാണ്. രാജ്യത്ത് 1.05 കോടി പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 2.55 ലക്ഷം പേര് മരണപ്പെട്ട ബ്രസീലിൽ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത് 94 ലക്ഷത്തിലധികം പേരാണ്.
National News: രണ്ടാംഘട്ട വാക്സിനേഷൻ; സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്നുമുതല്‍ വാക്സിന് നൽകും