ലോകത്ത് 2.81 ലക്ഷം പുതിയ കോവിഡ് കേസുകൾ; അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷം

By Staff Reporter, Malabar News
covid_world
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.49 കോടി പിന്നിട്ടു. 2.81 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്‌തത്‌. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം 9 കോടി പിന്നിട്ടപ്പോൾ 25.49 ലക്ഷം പേര്‍ക്ക് ഇതുവരെ ജീവൻ നഷ്‌ടമായി.

അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 2.93 കോടിയിലധികം പേർക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അമ്പതിനായിരത്തോളം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. 1.98 കോടിയിലേറെ പേർ രോഗമുക്‌തി നേടിയപ്പോൾ 5.27 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.

ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കക്ക് തൊട്ടു പുറകിലുള്ളത്. നിലവില്‍ 1.65 ലക്ഷം പേർ ചികിൽസയിലുള്ള രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 1.11 കോടി പേർക്കാണ്. 1.07 കോടി പേര്‍ രോഗമുക്‌തി നേടിയ ഇന്ത്യയിൽ കോവിഡ് മരണസംഖ്യ 1.57 ലക്ഷമാണ്.

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്‌ഥാനത്ത് തുടരുന്നത് ബ്രസീലാണ്. രാജ്യത്ത് 1.05 കോടി പേര്‍ക്ക് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചു. 2.55 ലക്ഷം പേര്‍ മരണപ്പെട്ട ബ്രസീലിൽ ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടിയത് 94 ലക്ഷത്തിലധികം പേരാണ്.

National News: രണ്ടാംഘട്ട വാക്‌സിനേഷൻ; സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE