കുവൈറ്റ് സിറ്റി: മാർച്ച് 11 വരെ നിർത്തിവെച്ച കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങള്‍ നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു .
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് നേരത്തെ മാർച്ച് നാല് വരെ എംബസി കോൺസുലാർ സേവനങ്ങൾ നിർത്തിവെച്ചത്. കൂടാതെ മാർച്ചിലെ മുഴുവൻ പരിപാടികളും മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാൽ നിർത്തിവെച്ച നടപടി കോവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടുകയാണെന്ന് എംബസി അറിയിച്ചു.
അതേസമയം മരണ രജിസ്ട്രേഷന്, ഐസിഡബ്ള്യുഎഫ് സഹായ അഭ്യര്‍ഥനകള്‍ ഉള്‍പ്പടെയുള്ള അടിയന്തിര സേവനങ്ങള്‍ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ തുടരുമെന്ന് എംബസി വ്യക്തമാക്കി. cons1.kuwait@mea.gov.in എന്ന വിലാസത്തിൽ ഇത്തരം സേവനങ്ങള്‍ക്കുള്ള അപേക്ഷകൾ അയക്കാം.
അബ്ബാസിയ, ഫഹഹീല്‍, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് കേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ രീതിയില്‍ തുടരുമെന്നും എംബസി അറിയിച്ചു.
National News: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി







































