രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി

By News Desk, Malabar News
Ajwa Travels

ചെന്നൈ: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണമെന്ന് ബിജെപി. ‘രണ്ടാം സ്വാതന്ത്ര്യസമരം വേണം’ എന്ന് രാഹുൽ തന്റെ പ്രസംഗങ്ങളിൽ പറയുന്നത് യുവാക്കളില്‍ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നു എന്നാണ് ബിജെപി ആരോപണം. തമിഴ്‌നാട്ടിലെ ബിജെപി തിരഞ്ഞെടുപ്പ് സമിതിയുടെതാണ് പരാതി.

രാഹുലിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കണം എന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ മുളകും മൂട് സെന്റ് ജോസഫ് മെട്രിക് സ്‌കൂളില്‍ നടത്തിയ പ്രചാരണത്തെ അടിസ്‌ഥാനമാക്കിയാണ് ബിജെപിയുടെ പരാതി.

രാജ്യത്ത് ഇപ്പോഴുള്ളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള സാഹചര്യമാണെന്ന് രാഹുല്‍ ഗാന്ധി അവിടെ പ്രസംഗിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ യുവതലമുറ സമരത്തിനിറങ്ങണം എന്നായിരുന്നു രാഹുല്‍ ഗന്ധിയുടെ നിര്‍ദ്ദേശം. ഈ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയാണ് പരാതി.

തമിഴ്‌നാട് ബിജെപി തിരഞ്ഞെടുപ്പ് ഘടകത്തിന് വേണ്ടി വി ബലചന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാഹുല്‍ ഗാന്ധിയുടെ നിലപാട് രാജ്യവിരുദ്ധവും പെരുമാറ്റ ചട്ട ലംഘനവും ആണെന്നും, സംഭവത്തില്‍ രാഹുലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്നും പരാതിയിലുണ്ട്.

അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വൻ പ്രചാരണ പരിപാടികൾക്കാണ് രാഹുല്‍ ഗാന്ധി നേതൃത്വം നൽകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് രഹുല്‍ ഗാന്ധിക്ക് എതിരായ ബിജെപിയുടെ പരാതി.

Kerala News: മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കൽ; നിര്‍ണായക നേതൃയോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE