ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ തമിഴ് ചിത്രം ‘അരുവി’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഇ നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖാണ്. ഈ വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അരുണ്‍ പ്രഭു പുരുഷോത്തമന്റെ സംവിധാനത്തിൽ 2017ല്‍ പുറത്തിറങ്ങിയ ‘അരുവി’ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ച ചിത്രമാണ്. അരുണിന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു ‘അരുവി’. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് താരം അതിഥി ബാലന്റെ പ്രകടനവും അഭിനയ മികവും കൈയ്യടി നേടിയിരുന്നു.
FATIMA SANA SHAIKH IN #TAMIL REMAKE… #FatimaSanaShaikh to star in #Hindi adaptation of #Tamil film #Aruvi… Directed by E Niwas… The film – not titled yet – is produced by Applause Entertainment and Faith Films [Viki Rajani]… Filming begins mid-2021. pic.twitter.com/2JW5GiYVnv
— taran adarsh (@taran_adarsh) March 5, 2021
അരുണ്‍ പ്രഭു തന്നെയായിരുന്നു ‘അരുവി’യുടെ തിരക്കഥയും രചിച്ചിരുന്നത്. ഡ്രീം വാരിയര്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിൽ അഞ്ജലി വര്ധന്, ലക്ഷ്മി ഗോപാല സ്വാമി എന്നിവരും പ്രധാന വേഷം അവതരിപ്പിച്ചു. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഇതുവരെയും പേരിട്ടിട്ടില്ല.
Read Also: ‘അജഗജാന്തരം’ റിലീസ് മാറ്റിവച്ചു