കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി നന്തിയിൽ അമ്മയും നാലുവയസുകാരനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ കശ്യപ് (4) എന്നിവരാണ് മരിച്ചത്. ഞായാറാഴ്ച വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. ഇവരുടെ മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും മാറ്റി.
ആനകുളം അട്ടവയലിൽ മനുലാലിന്റെ ഭാര്യയാണ് ഹർഷ. കൊല്ല ചിറക്ക് സമീപം തളിക്ഷേത്രത്തിന് പിറകിലായി വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ദമ്പതികൾക്ക് കാശിനാഥ് എന്നു പേരുള്ള മറ്റൊരു മകൻ കൂടിയുണ്ട്. ഹർഷയുടെ പിതാവ്: ശശി, മാതാവ്: ഷൈനി.
Read also: കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ