ട്രെയിനിടിച്ച് അമ്മക്കും 4 വയസുകാരനും ദാരുണാന്ത്യം

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി നന്തിയിൽ അമ്മയും നാലുവയസുകാരനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ കശ്യപ് (4) എന്നിവരാണ് മരിച്ചത്. ഞായാറാഴ്‌ച വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. ഇവരുടെ മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും മാറ്റി.

ആനകുളം അട്ടവയലിൽ മനുലാലിന്റെ ഭാര്യയാണ് ഹർഷ. കൊല്ല ചിറക്ക് സമീപം തളിക്ഷേത്രത്തിന് പിറകിലായി വാടകവീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ദമ്പതികൾക്ക് കാശിനാഥ്‌ എന്നു പേരുള്ള മറ്റൊരു മകൻ കൂടിയുണ്ട്. ഹർഷയുടെ പിതാവ്: ശശി, മാതാവ്: ഷൈനി.

Read also: കരിപ്പൂരിൽ സ്വർണ വേട്ട; കാസർഗോഡ് സ്വദേശികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE